#sjcmonk

Shebin Joseph

Post

ഒരു അമേരിക്കൻ ആകാശ ദൂത് 1948 ഓഗസ്റ്റ് 5 ന് അമേരിക്കയിലെ ചിക്കാഗോ നഗരത്തിൽ “A big ‘For Sale’ എന്ന തലക്കെട്ടോടെ ഒരു ദിനപത്രത്തിൽവന്ന ചിത്രമാണ് ചുവടെ. റെയ് ചാലിഫോക്സ് എന്ന ജോലി നഷ്ടപ്പെട്ട ഒരു ട്രക്ക് ഡ്രൈവറും അദ്ദേഹത്തിന്റെ ഭാര്യയും കൂടിയാണ് ഈ പരസ്യം നൽകിയിരിക്കുന്നത്. സാമ്പത്തിക പരാധീനതയാൽ അവരുടെ വാസസ്ഥലത്ത് നിന്നും കുടിയൊഴിപ്പിക്കൽ ഭീക്ഷണി നേരിട്ടതിനെ തുടർന്നാണ് അവരീ കടും കൈയ്ക്ക് മുതിർന്നത്... ചിത്രത്തിൽ മുകളിലത്തെ പടിയിൽ ഇടത് സൈഡിൽ ലാന (6വയസ്), വലത്ത് റിയാൻ (5വയസ്) താഴെ ഇടത് മിൽട്ടൻ(4 വയസ്), സ്യൂഎല്ലൻ(2വയസ്) എന്നീ കുട്ടികളെയാണ് വില്പനയ്ക്ക് വയ്ച്ചിട്ടുള്ളത്... ചിത്രത്തിൽ മുഖം മറച്ച് നിൽക്കുന്നത് ഗർഭിണിയായ അവരുടെ അമ്മ ലുസില്ലെ... കുട്ടികളെ നോക്കൂ എന്ത് നിഷ്കളങ്കതയാണ് അവരുടെ മുഖത്ത്... ആ അമ്മയുടെ അവസ്ഥ ചിന്തകൾക്കും അപ്പുറം.. ഏതാണ് രണ്ട് വർഷങ്ങൾക്കകം എല്ലാ കുട്ടികളും വിറ്റു പോയി... റിയാനെയും അവളുടെ സഹോദരൻ മിൽട്ടനെയും ഒരുമിച്ചാണ് ഒരു Zoeteman കുടുംബത്തിന് വിറ്റത്... അതും വെറും 2 ഡോളറിന്.... ഇവിടത്തെക്കാൾ കഠിനമായിരുന്നു പുതിയ വീട്ടിൽ അവരുടെ ജീവിതം....പാടത്ത് പകലന്തിയോളം പണിയെടുപ്പിച്ച് വൈകുന്നേരം ധാന്യപ്പുരയിൽ കെട്ടിയിടുമായിരുന്നു ആ പാവങ്ങളെ... ‘അടിമ’ എന്ന് തന്നെ പുതിയ അച്ഛൻ വിളിക്കുമ്പോൾ സന്തോഷത്തോടെ വിളി കേൾക്കുമായിരുന്നു മിൽട്ടൻ.... കാരണം ആ പ്രായത്തിൽ അതിന്റെ അർത്ഥം പോലും ആ പാവത്തിന് അറിയില്ലായിരുന്നു.... പരസ്യം കൊടുക്കുന്ന സമയം ഗർഭിണിയായിരുന്ന ലുസില്ലെ പ്രസവിച്ച ഡേവിഡ് എന്ന ആ അഞ്ചാമത്തെ കുട്ടിയെയും അവർ വിറ്റു.. അവനെ വാങ്ങിയവർ കാരുണ്യമുള്ളവരയായിരുന്നു. അവൻ മിക്കവാറും തന്റെ സൈക്കിളിൽ മിൽട്ടനെയും റിയാനെയും കെട്ടിയിട്ടിട്ടുള്ള ധാന്യപ്പുരയിൽ പോവുകയും അവരെ കെട്ടഴിച്ചു വിടുകയും ചെയ്യുമായിരുന്നു..... റിയാന്റെ കാര്യമായിരുന്നു കഷ്ടം...അവൾക്ക് 17 വയസുള്ളപ്പോൾ ആരോ അവളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു....ഗർഭിണിയായ അവളെ ദൂരെ എവിടെയോ പ്രസവത്തിനായി മാറ്റി പാർപ്പിച്ചു... പ്രസവ ശേഷം കുഞ്ഞിനെ ആർക്കോ കൊടുത്ത് വീണ്ടും അവൾ ആ നരകത്തിലേയ്ക്ക് തിരികെ വരേണ്ടി വന്നു.. മിൽട്ടൺ ആവട്ടെ വലുതായപ്പോൾ പീഢനങ്ങൾക്കെതിരെ പ്രതികരിക്കാൻ തുടങ്ങി.... അവനെ മാനസിക രോഗിയാക്കി വർഷങ്ങളോളം ആശുപത്രിയിൽ അടച്ചു... ലാനെയെ കുറിച്ചും സ്യൂ എല്ലനെ കുറിച്ചും സഹോദരങ്ങൾക്ക് കുറെ ക്കാലം വിവരമൊന്നുമില്ലായിരുന്നു... പിന്നീട് മാധ്യമങ്ങൾ മുഖേന അവർ കണ്ടുമുട്ടി... ലാനെ 1998 ൽ ക്യാൻസർ ബാധിച്ച് മരണമടഞ്ഞു... സ്യൂ എല്ലൻ ജീവിച്ചിരിപ്പുണ്ട്... തങ്ങൾക്ക് ജന്മം നൽകിയ അമ്മയെ നരകത്തീയിൽ എരിക്കണമെന്നാണ് അവർ ഒരിക്കൽ മാധ്യമങ്ങളോട് പറഞ്ഞത് ... ലുസില്ലെ എന്ന അവരുടെ അമ്മ, ഈ അഞ്ച് കുട്ടികളെയും വിറ്റിട്ട് വീണ്ടും 4 കുട്ടികളെ കൂടി പ്രസവിച്ചു... പിൽക്കാലത്ത് അവർ അമ്മയെ കാണാൻ വന്നപ്പോൾ ലുസില്ലെയ്ക്ക് ഒരു കുറ്റബോധവും ഉണ്ടായിരുന്നില്ല....മറിച്ച് അവരോട് ഒരു സ്നേഹവും തോന്നുന്നില്ലെന്ന് വരെ അവർ പറയുകയുണ്ടായി... എങ്കിലും ഇളയ മകൻ ഡേവിഡിനെ കണ്ടപ്പോൾ നീ നിന്റെ അച്ഛനെ പോലെയാണെന്ന് അവർ ഓർമിപ്പിച്ചു ... മറ്റ് മക്കളെല്ലാം അമ്മയെ തള്ളിപ്പറഞ്ഞപ്പോഴും ഡേവിഡ് പറഞ്ഞത്... “ഒരു പക്ഷേ അമ്മയ്ക്ക് ഞങ്ങളെ കൊലയ്ക്കുകൊടുക്കാൻ വയ്യാഞ്ഞിട്ടായിരിക്കാം വിറ്റിട്ടുള്ളത്... നമ്മളെല്ലാം മനുഷ്യരല്ലേ....ആരിലാണ് കുറ്റം ആരോപിക്കാൻ കഴിയുക, ആരാണ് കുറ്റം ചെയ്യാത്തത്.....ജീവിതം ഇങ്ങനെയൊക്കെയാണ്..” ഈ സംഭവം കേൾക്കുമ്പോൾ നമ്മുടെ ഉള്ള് കത്തുമെങ്കിലും അമേരിക്കയിൽ ഇങ്ങനെ ആയിരുന്നു എങ്കിൽ ഇതിലും അപ്പുറമുള്ള എന്തെല്ലാം കാര്യങ്ങളാവും ഇവിടെ ഒക്കെ സംഭവിച്ചിട്ടുണ്ടാവുക ....അതെ ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്.... എവിടെ ഒക്കെയോ ഒരു ആകാശ ദൂത് ടച്ച് . #Sjcmonk

Liked by Alwin Baby and 4 others

696 Views

3 years ago

Shebin Joseph

Post

Liked by Jestin Varghese and 1 others

465 Views

3 years ago

Shebin Joseph

Post

381 Views

3 years ago

Showing results 1 3 of 3